Picsart 24 01 11 19 31 45 196

സ്പർസിന്റെ എറിക് ഡയർ ഇനി ബയേണിൽ

ബയേൺ മ്യൂണിക്കും സ്പർസ് ഡിഫൻഡർ എറിക് ഡയറും തമ്മിൽ കരാർ ധാരണയിൽ എത്തി. താരം ജർമ്മൻ ക്ലബിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കി. ബയേൺ മ്യൂണിക്കും സ്പർസും തമ്മിൽ ട്രാൻസ്ഫർ ഫീയിൽ ധാരണയിൽ എത്തി. 4 മില്യൺ ആകും ബയേൺ സ്പർസിന് നൽകുക. കഴിഞ്ഞ സമ്മർ മുതൽ ഡയറിനെ സ്വന്തമാക്കാൻ ബയേൺ ശ്രമിക്കുന്നുണ്ട്.

2025 വരെ നീണ്ടു നിൽക്കുന്ന കരാർ താരത്തിന് ലഭിക്കും. നേരത്തെ ബയേണിൽ നിന്ന് ഹാരി കെയ്നെയും ബയേൺ സ്വന്തമാക്കിയിരുന്നു. സെന്റർ ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള താരമാണ് ഡയർ. 2014 മുതൽ അദ്ദേഹം സ്പർസിനൊപ്പം ഉണ്ട്. മുമ്പ് പോർച്ചുഗീസ് ക്ലബായ സ്പോർടിങിനായും കളിച്ചിട്ടുണ്ട്.

Exit mobile version