ചെന്നൈ സിറ്റിയുടെ സൂപ്പർ മധ്യനിര താരം എഡ്വിൻ സിഡ്നി ഇനി ചെന്നൈയിനിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ സിറ്റിയുടെ ഈ കഴിഞ്ഞ സീസണിലെ ഐലീഗ് കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച മധ്യനിര താരം എഡ്വിൻ സിഡ്നി വാൻസ്പോളിനെ ചെന്നൈയിൻ എഫ് സി സ്വന്തമാക്കി. നിരവധി ക്ലബുകൾ നോട്ടമിട്ടിരുന്ന താരത്തെ വൻ തുകയ്ക്കാണ് ചെന്നൈയിൻ സ്വന്തമാക്കിയത് എന്നാണ് വിവരങ്ങൾ. ചെന്നൈയിനുമായി മൂന്ന് വർഷത്തെ കരാറിലാണ് എഡ്വിൻ ഒപ്പുവെച്ചത്.

26കാരനായ എഡ്വി അവസാന മൂന്ന് സീസണുകളിലായി ചെന്നൈ സിറ്റിക്ക് ഒപ്പം ഉണ്ട്. ഈ കഴിഞ്ഞ സീസണിൽ ചെന്നൈക്ക് വേണ്ടി ഐലീഗിൽ 20 മത്സരങ്ങളും എഡ്വിൻ കളിച്ചിരുന്നു. ആറ് അസിസ്റ്റുകൾ സ്വന്തമാക്കിയ എഡ്വിൻ പലപ്പോഴും ടീമിന്റെ വിജയം നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ചെന്നൈ സിറ്റി കഴിഞ്ഞ സീസണിൽ ആദ്യമായി ഐലീഗ് സ്വന്തമാക്കിയപ്പോൾ തന്നെ ടീമിലെ പ്രധാന താരങ്ങൾ ഒക്കെ ക്ലബ് വിടുമെന്ന് ഫുട്ബോൾ നിരീക്ഷകർ പറഞ്ഞിരുന്നു.

വിദേശ താരങ്ങളെ നിലനിർത്താൻ ചെന്നൈക്ക് ആയെങ്കിലും ഇന്ത്യൻ താരങ്ങളിൽ പലരും ഐ എസ് എല്ലിലേക്ക് ചേക്കേറാൻ ശ്രമിക്കുകയാണ്.