എഡിസൺ കവാനിക്ക് വേണ്ടി വിയ്യറയലും നീസും | Latest

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എഡിസൺ കവാനിക്ക് വേണ്ടി സ്പാനിഷ് ക്ലബായ വിയ്യാറയലും ഫ്രഞ്ച് ക്ലബായ നീസും രംഗത്ത്. ലാലിഗയിൽ കളിക്കാൻ ആഗ്രഹിക്കുന്ന കവാനി വിയ്യറയലും ആയി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. കവാനിക്കായി വലിയ ഓഫറുമായി നീസ് ഇപ്പോൾ രംഗത്ത് ഉണ്ട്. നീസുമായുള്ള ചർച്ചകൾക്ക് ശേഷമെ ഉറുഗ്വേ സ്ട്രൈക്കർ അന്തിമ തീരുമാനം എടുക്കു‌.

ഫ്രീ ഏജന്റായ കവാനിക്ക് മുന്നിൽ നേരത്തെ ബോക ഓഫർ വെച്ചു എങ്കിലും താരം ലാറ്റിനമേരിക്കയിലേക്ക് പോകാൻ തയ്യാറായിരുന്നില്ല. കവാനിയുടെ കുടുംബം സ്പെയിനിൽ നിൽക്കാൻ ആണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ താരം ലാലിഗയിലേക്ക് പോകാൻ ആണ് താരത്തിന്റെ പരിഗണന.

എഡിസൺ കവാനി Edison Cavani

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അധികം തിളങ്ങാൻ എഡിസൺ കവാനിക്ക് ആയിരുന്നില്ല. നിരന്തരം പരിക്കേറ്റ കവാനിക്ക് വളരെ ചുരുക്കം മത്സരങ്ങൾ മാത്രമെ കളിക്കാൻ ആയുള്ളൂ.

ഒലെ ഗണ്ണാർ സോൾഷ്യർ ടീമിൽ എത്തിച്ച കവാനി ആദ്യ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. മുമ്പ് പി എസ് ജിയിലും നാപോളിയിലും ഐതിഹാസിക പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ് കവാനി.