സലാം രഞ്ജനും ഗബ്രിയേൽ ഫെർണാണ്ടസും ഈസ്റ്റ് ബംഗാളിൽ

- Advertisement -

സീസൺ ഒരുക്കത്തിൽ ഈസ്റ്റ് ബംഗാൾ നിരയിലേക്ക് രണ്ടു താരങ്ങൾ കൂടെ. ഡിഫൻഡർ സലാം രഞ്ജനും വിങ്ങർ ഗബ്രിയേൽ ഫെർണാണ്ടസും. ഇരുവരും കൊൽക്കത്ത ലീഗിനു മുന്നോടിയായി ഈസ്റ്റ് ബംഗാൾ ക്ലബിനൊപ്പം ചേരും. ഗോൾ കീപ്പർ ലൂയിസ് ബരേറ്റോ ടീമിൽ തുടരുമെന്നും തീരുമാനമായിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിയുടെ താരമായിരുന്നു ഗബ്രിയേൽ ഫെർണാണ്ടസ്. ഐ ലീഗിൽ എഫ് സി ഗോവയ്ക്കു വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. സലാം രഞ്ജൻ ബെംഗളൂരു എഫ് സിയിൽ നിന്നാണ് ഈസ്റ്റ് ബംഗാളിലേക്ക് എത്തുന്നത്. മണിപ്പൂരുകാരനായ ഈ യുവതാരം 2015 മുതൽ ബെംഗളൂരു എഫ് സിയിൽ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement