
പുതിയ ഐലീഗ് സീസണായി ഒരുങ്ങുന്ന ഈസ്റ്റ് ബംഗാൾ വൻ സൈനിംഗ് തന്നെ നടത്തിയിരിക്കുകയാണ്. മിനേർവ പഞ്ചാബിന്റെ യുവതാരമായ കമൽ പ്രീത് സിംഗിനെയാണ് ഈസ്റ്റ് ബംഗാൾ സ്വന്തമാക്കിയിരിക്കുന്നത്. കമൽ പ്രീതിനായി വൻ തുക തന്നെയാണ് ഈസ്റ്റ് ബംഗാൾ ചിലവാക്കിയത്. ഏകദേശ 80 ലക്ഷത്തോളമാണ് കമൽ പ്രീതിന്റെ ട്രാൻസ്ഫർ തുക. രണ്ട് വർഷത്തേക്കാണ് ഈസ്റ്റ് ബംഗാളും യുവതാരവുമായുള്ള കരാർ.
കഴിഞ്ഞ സീസണിൽ മിനേർവയെ ഐലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് കമൽ പ്രീത്. റൈറ്റ് ബാക്ക് പൊസിഷനിൽ രാജ്യത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നായി താരം അടുത്ത് തന്നെ ഉയരുമെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. മിനേർവയ്ക്കായി കഴിഞ്ഞ സീസണിൽ 18 മത്സരങ്ങൾ കമൽ പ്രീത് ഐലീഗിൽ കഴിച്ചിരുന്നു.
എ ഐ എഫ് എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് കമൽ പ്രീത്. ഇന്ത്യയുടെ അണ്ടർ 16, അണ്ടർ 19 ടീമുകൾക്കായും താരം മുമ്പ് കളിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
