ഡിബാലയെ സ്വന്തമാക്കാൻ റോമയുടെ അവസാന ശ്രമം

Newsroom

Dybala

ഡിബാലയെ സ്വന്തമാക്കാൻ ഇറ്റലിയിൽ ഇപ്പോൾ മൂന്ന് ക്ലബുകൾ ആണ് ശ്രമിക്കുന്നത്. ഇന്റർ മിലാനും, റോമയും, നാപോളിയും. ഇതിൽ റോമ ഡിബാലയുമായുള്ള ചർച്ചകൾ വേഗത്തിൽ ആക്കുകയാണ്. ഡിബാലക്ക് മുന്നിൽ അവർ ഓഫർ വെച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ റോമ ഡിബാലയിൽ നിന്ന് മറുപടി ആവശ്യപ്പെടുന്നുണ്ട്. ഡിബാലയ്ക്ക് റോമിലേക്ക് വരാൻ താല്പര്യം ഇല്ല എങ്കിൽ റോമ മറ്റു ട്രാൻസ്ഫർ ടാർഗറ്റുകളിലേക്ക് നീങ്ങും.

ഡിബാല ഇപ്പോഴും ഇന്റർ മിലാനിലേക്ക് പോകാൻ ആണ് ആഗ്രഹിക്കുന്നത് എങ്കിലും ഇതുവരെ ഇന്റർ മിലാനും ഡിബാലയുടെ ട്രാൻസ്ഫർ ചർച്ചകൾ മുന്നോട്ട് കൊണ്ടു പോകാൻ ആയിട്ടില്ല. യുവന്റസ് വിട്ട പൗലോ ഡിബാല ഇറ്റലിയിൽ തന്നെ തുടരാനാണ് ശ്രമിക്കുന്നത്. അർജന്റീന താരത്തിന്റെ യുവന്റസിലെ കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റാണ്.