ഡുബ്രൊക മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തും, ഡി ഹിയക്ക് വെല്ലുവിളി ആകുമോ?

20220826 205446

ന്യൂകാസിൽ യുണൈറ്റഡ് ഗോൾകീപ്പർ ആയ മാർട്ടിൻ ഡുബ്രൊകയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കും. ഒരു വർഷത്തെ ലോണിൽ ആകും ഡുബ്രൊക മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുക. യുണൈറ്റഡിന് വേണം എങ്കിൽ അടുത്ത ജൂണിൽ 5 മില്യൺ യൂറോ നൽകി യുണൈറ്റഡിന് താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാം.

യുണൈറ്റഡ് ഡിഹിയക്ക് പിറകിൽ രണ്ടാം ഗോൾ കീപ്പർ ആയാണ് ഡുബ്രൊകെയെ തേടുന്നത്. എന്നാൽ ഡി ഹിയ മികച്ച ഫോമിലേക്ക് ഉയർന്നില്ല എങ്കിൽ ഡി ഹിയക്ക് വെല്ലുവിളി ഉയർത്താനും ഡബ്രൊകയ്ക്ക് ആകും.

നേരത്തെ യുണൈറ്റഡ് ഫ്രാങ്ക്ഫർട് ഗോൾകീപ്പർ കെവിൻ ട്രാപ്പിനായി ശ്രമിച്ചിരുന്നു എങ്കിലും അത് നടന്നിരുന്നില്ല. 32കാരനായ താരം അവസാന നാലു വർഷമായി ന്യൂകാസിൽ യുണൈറ്റഡിന് ഒപ്പം ഉണ്ട്. സ്ലൊവാക്യ ദേശീയ ടീമിനായി 2014 മുതൽ കളിക്കുന്ന താരമാണ് ഡുബ്രക.