വോൾവ്സ് താരം ഡഗ്ലസ് ലീഡ്സ് യുണൈറ്റഡിൽ

കഴിഞ്ഞ സീസണിൽ വോൾവ്സിനെ ചാമ്പ്യൻഷിപ്പ് ജേതാക്കളാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ലെഫ്റ്റ് വിങ്ബാക്ക് ബാരി ഡഗ്ലസ് വോൾവ്സ് വിട്ടു. ലീഡ്സ് യുണൈറ്റഡാണ് ഡഗ്ലസിനെ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ വോൾവ്സിനായി 42 മത്സരങ്ങൾ കളിച്ച ഡഗ്ലസ് 11 അസിസ്റ്റും നാലു ഗോളുകളും ടീമിനായി നേടിയിരുന്നു.

സെറ്റ് പീസുകളിൽ ഡഗ്ലസിന്റെ മികവ് പലപ്പോഴും വോൾവ്സിനെ രക്ഷിച്ചിരുന്നു. വോൾവ്സിനായുള്ള പ്രകടനം സ്കോട്ട്‌ലൻഡ് ദേശീയ ടീമിൽ അരങ്ങേറാനും താരത്തെ സഹായിച്ചിരുന്നു. തുർക്കിഷ് ക്ലബായ കൊന്യാസ്പുറിലായിരുന്നു ഇതിനു മുമ്പ് ഡഗ്ലസ് കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version