Site icon Fanport

ഡോർട്മുണ്ട് യുവതാരം റെയ്ന നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക്

ഡോർട്മുണ്ട് താരം ജിയോ റെയ്നയെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് രംഗത്ത്. ഈ സീസണിന്റെ അവസാനം വരെ നീണ്ടുനിൽക്കുന്ന ലോണിൽ അമേരിക്കൻ ഇന്റർനാഷണലിനെ സ്വന്തമാക്കാൻ ആണ് നോട്ടിംഗ്ഹാം ഫോറസ്റ്റ് ബൊറൂസിയ ഡോർട്ട്മുണ്ടുമായി ചർച്ചകൾ നടത്തിവരുന്നത്. സീസൺ അവസാനം താരത്തെ സ്വന്തമാക്കാനും ഫോറസ്റ്റ് ഉദ്ദേശിക്കുന്നുണ്ട്.

ജിയോ റെയ്ന 24 01 24 15 08 41 366

റെയ്‌നയുടെ ഡോർട്ട്മുണ്ട് കരാർ 2025 ജൂണിൽ അവസാനിക്കാൻ ഇരിക്കുകയാണ്. ഈ സീസണിൽ രണ്ട് തവണ മാത്രമാണ് റെയ്‌ന ജർമ്മൻ ക്ലബ്ബിനായി സ്റ്റാർട്ട് ചെയ്തത്. പകരക്കാരനായി 11 മത്സരങ്ങൾ കളിച്ചു. 21-കാരന് പരിക്കിനെത്തുടർന്ന് സീസണിന്റെ ആദ്യ മാസം നഷ്‌ടപ്പെട്ടിരുന്നു.

2019 ൽ ന്യൂയോർക്ക് സിറ്റിയിൽ നിന്ന് ഡോർട്ട്മുണ്ടിന്റെ അക്കാദമിയിലേക്ക് മാറിയ റെയ്‌ന അടുത്ത വർഷം സീനിയർ ടീമിലേക്ക് കടന്നു. 2020-21 ഡിഎഫ്ബി-പോകൽ വിജയിച്ച ഡോർട്ട്മുണ്ട് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

Exit mobile version