Site icon Fanport

ജർമ്മൻ ലെഫ്റ്റ് ബാക്കിനെ ടീമിൽ എത്തിച്ച് ഡോർട്മുണ്ട് ട്രാൻസ്ഫർ തുടങ്ങി

ഈ സീസണിൽ ജർമ്മൻ ലീഗ് കിരീടം വെറും രണ്ട് പോയന്റിന് നഷ്ടപ്പെടുത്തിയ ഡോർട്മുണ്ട് അടുത്ത സീസണായുള്ള ഒരുക്കം തുടങ്ങി. ജർമ്മൻ ലെഫ്റ്റ് ബാക്ക് നികോ ഷുൽസ് ആണ് ഡോർട്മുണ്ടിന്റെ ആദ്യ സൈനിംഗ് ആയിരിക്കുന്നത്. ബുണ്ടസ്ലീഗ ക്ലബായ ഹോഫൻഹെയിമിൽ നിന്നാണ് ഷുൽസ് ഡോർട്മുണ്ടിലേക്ക് എത്തുന്നത്. 22 മില്യണോളമാണ് ഷുൽസിന്റെ വില. 2024വരെയുള്ള കരാറിലാണ് ഷുൽസ് ഒപ്പുവെച്ചത്.

ഈ സീസണിൽ ഹോഗൻഹെയിമിനായി തകർപ്പൻ പ്രകടനമാണ് നികോ ഷുൾസ് കാഴ്ചവെച്ചത്. രണ്ട് ഗോളുകളും ഒമ്പത് അസിസ്റ്റും താരം ഈ സീസണിൽ നേടിയിരു‌ന്നു. മുമ്പ് ബൊറൂസിയ മോൻചങ്ലാഡ്ബാചിനായും ഷുൾസ് കളിച്ചിട്ടുണ്ട്. ജർമ്മൻ ദേശീയ ടീമിനായി ആറു മത്സരങ്ങൾ കളിച്ച ഷുൾസ് ഇതിനകം തന്നെ രണ്ട് ഗോളുകൾ രാജ്യത്തിനായി നേടിയിട്ടുണ്ട്.

Exit mobile version