ഡൊണ്ണരുമ്മക്ക് പി എസ് ജിയിൽ അഞ്ചു വർഷത്തെ കരാർ, ബുധനാഴ്ച മെഡിക്കൽ

20210613 215950
Credit: Twitter

ഇറ്റാലിയൻ യുവ ഗോൾ കീപ്പർ ഡൊണ്ണരുമ്മയുടെ പി എസ് ജിയിലേക്കുള്ള ട്രാൻസ്ഫർ ഈ ആഴ്ച കൊണ്ട് പൂർത്തിയാകും. താരവും പി എസ് ജിയുമായുള്ള കരാർ ചർച്ചകൾ വിജയിച്ചു കഴിഞ്ഞു. 2026വരെയുള്ള കരാർ ആണ് പി എസ് ജി ഡൊണ്ണരുമ്മയ്ക്ക് നൽകുന്നത്. ബുധനാഴ്ച ഡൊണ്ണരുമ്മ മെഡിക്കൽ പൂർത്തിയാക്കും. അതിനു പിന്നാലെ ഔദ്യോഗിക പ്രഖ്യാപനവും വരും. മിലാന്റെ ഗോൾ കീപ്പറായിരുന്ന ഡൊണ്ണരുമ്മ ഇപ്പോൾ ഇറ്റലിക്ക് ഒപ്പം യൂറോ കപ്പ് കളിക്കുകയാണ്‌.

യുവന്റസിന്റെ ലക്ഷ്യമായിരുന്ന താരത്തെ വലിയ ഓഫർ നൽകിയാണ് പി എസ് ജി തങ്ങളുടേതാക്കി മാറ്റുന്നത്. ഫ്രീ ഏജന്റായ ഡൊണ്ണരുമ്മക്ക് വർഷത്തിൽ 10 മില്യൺ യൂറോ വേതനം പി എസ് ജിയിൽ ലഭിക്കും. പി എസ് ജിയുടെ ഇപ്പോഴത്തെ ഒന്നാം നമ്പറായ കെയ്ലർ നെവസും പി എസ് ജിയിൽ തുടരും. 22കാരനായ ഡൊണ്ണരുമ്മ 2013 മുതൽ മിലാനിൽ ഉള്ള താരമാണ്.

Previous articleടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല – ക്രെയിഗ് ബ്രാത്‍വൈറ്റ്
Next articleസബ്സ്റ്റിട്യൂഷൻ ഫലിച്ചു, വിജയത്തോടെ ഓസ്ട്രിയ തുടങ്ങി