അവസാനം ഡൊണ്ണരുമ്മ പുതിയ കരാറിൽ ഒപ്പിട്ടു, 2021 വരെ മിലാനിൽ തുടരും

- Advertisement -

വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഒടുക്കം എ സി മിലാൻ ഗോൾ കീപ്പർ ഡൊണ്ണരുമ്മ പുതിയ കരാറിൽ ഒപ്പിട്ടു. 2021 വരെ ക്ലബിൽ നിലനിർത്തുന്ന കരാറാണ് ഡൊണ്ണരുമ്മ അംഗീകരിച്ചത്.

നേരത്തെ ക്ലബ് ഓഫർ ചെയ്തിരുന്ന കരാർ ഡൊണ്ണരുമ്മ നിരസിച്ചിരുന്നു. റയൽ മാഡ്രിഡിലേക്ക് ഡൊണ്ണരുമ്മ എത്തും എന്നു വാർത്തകളുണ്ടായിരുന്നു. 18കാരനായ ഡൊണ്ണരുമ്മ ഇറ്റലിയുടെ അടുത്ത ഒന്നാം നമ്പറാണെന്നാണ് അറിയപ്പെടുന്നത്. ഡൊണ്ണരുമ്മ എസി മിലാൻ കരാർ നിരസിച്ചപ്പോൾ ഡൊണ്ണരുമ്മയ്ക്കെതിരെ പണം എറിഞ്ഞു കൊണ്ട് ആരാധകർ പ്രതിഷേധിച്ച സംഭവം വരെ ഉണ്ടായി.

വർഷം 6 മില്യൺ എന്ന തുകയാണ് പുതിയ കരാർ പ്രകാരം ഡൊണ്ണരുമ്മയ്ക്ക് ലഭിക്കുക. ഏതായാലും പുതിയ കരാർ എ സി മിലാൻ ആരാധകരുടെ പ്രതിഷേധം തണുപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. ആൻഡ്രെ സിൽവ ഉൾപ്പെടെ മികച്ച സൈനിംഗുകളുമായി പുതിയ സീസണിൽ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് എ സി മിലാൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement