ഫ്രഞ്ച് ഡിഫൻഡർ ഇനി വെസ്റ്റ് ഹാമിൽ

- Advertisement -

ഫ്രഞ്ച് ഡിഫൻഡർ ഇസ്സ ഡിയോപ് വെസ്റ്റ് ഹാമിൽ. ക്ലബ്ബ് റെക്കോർഡ് തുകക്കാണ്‌ ഹാമേഴ്സ് താരത്തെ ടീമിൽ എത്തിച്ചത്. ഫ്രഞ്ച് ലീഗ് 1 ക്ലബ്ബ് ടുലോസേയുടെ താരമാണ് ഡിയോപ്. 5 വർഷത്തെ കരാറിലാണ് താരം വെസ്റ്റ് ഹാമിൽ എത്തുന്നത്.

21 വായസുകാരനായ ഡിയോപ് ടുലോസേയുടെ അക്കാദമി വഴിയാണ് കരിയർ ആരംഭിക്കുന്നത്. 2015 മുതൽ ടുലോസേയുടെ സീനിയർ ടീമിൽ അംഗമായ ഡിയോപ് അവർക്കായി 95 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം പെല്ലെഗ്രിനിക്ക് കീഴിൽ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം തന്നെയാവും ലക്ഷ്യമിടുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement