ഫ്രെഡിനു പിറകെ ഡാലോട്ടിനെയും ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

ബ്രസീലിയൻ താരം ഫ്രെഡിനെ ടീമിൽ എത്തിച്ചതിനു പുറമെ മറ്റൊരു സൈനിങ്‌ കൂടെ പൂർത്തിയാക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. എഫ്‌സി പോർട്ടോയുടെ 19കാരനായ റൈറ്റ് ബാക് ഡിയോഗോ ഡാലോട്ടിനെ ടീമിൽ എത്തിക്കാനുള്ള നടപടികൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ. എഫ്‌സി പോർട്ടോയുമായി ഏകദേശം 20 യൂറോ തുകയുടെ റിലീസ് ക്ലോസ് ഉള്ള ഡാലോട്ടിന്റെ മെഡിക്കൽ നടപടികൾ രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിക്കുമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ റിപ്പോർട്ട് ചെയുന്നത്.

അന്റോണിയോ വലൻസിയക്ക് പകരക്കാരനെ തേടുകയാണ് ഹോസെ മൗറീൻഹോ, റൈറ്റ് ബാക് പൊസിഷന് പുറമെ ലെഫ്റ്റ് ബാകിലും കളിയ്ക്കാൻ കഴിയുന്ന ഡാലോട്ട് 2017ൽ പോർചുഗലിന്റെ കൂടെ അണ്ടർ 17 യൂറോ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement