Site icon Fanport

സിറ്റി യുവ താരം ഇനി റയലിന് സ്വന്തം

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ താരം ബ്രാഹിം ദിയാസ് ഇനി റയൽ മാഡ്രിഡ് ജേഴ്സി അണിയും. താരത്തെ ടീമിൽ എത്തിച്ച വിവരം റയൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 22 മില്യൺ പൗണ്ടോളം നൽകിയാണ് സ്പാനിഷ് വമ്പന്മാർ താരത്തെ ബെർണാബുവിൽ എത്തിക്കുന്നത്. 19 വയസുകാരനായ താരം സ്‌പെയിൻ അണ്ടർ 21 ദേശീയ ടീം അംഗമാണ്.

പെപ്പ് ഗാർഡിയോളക്ക് കീഴിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് താരം സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. മലാഖയുടെ അക്കാദമി വഴി വളർന്ന താരം 2013 ലാണ് സിറ്റിയിൽ എത്തുന്നത്. 2016 ൽ സീനിയർ ടീമിനായി അരങ്ങേറിയെങ്കിലും പിന്നീട് കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. മധ്യനിര താരമായ ദിയാസിന് പക്ഷെ റയൽ മാഡ്രിഡ് ആദ്യ ഇലവനിൽ സ്ഥാനം നേടണമെങ്കിൽ മികച്ച കളി പുറത്തെടുക്കേണ്ടി വരും എന്നുറപ്പാണ്.

Exit mobile version