ബുണ്ടസ് ലീഗെയിൽ നിന്ന് ഡിഫൻഡറെ സ്വന്തമാക്കി പി എസ് ജി

- Advertisement -

ബൊറൂസിയ ഡോർട്ട് മുണ്ട് ഡിഫൻഡർ അബ്ദു ദയല്ലോ ഇനി പാരീസ് സെയ്ന്റ് ജർമ്മൻ സ്വന്തമാക്കി. 32 മില്യൺ യൂറോ നൽകിയാണ് ഫ്രഞ്ച് ചാമ്പ്യന്മാർ താരത്തെ ടീമിൽ എത്തിക്കുന്നത്. 5 വർഷത്തെ കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്.

സെന്റർ ബാക്കായ അബ്ദു മൊണാക്കോയിലൂടെയാണ് സീനിയർ കരിയർ ആരംഭിക്കുന്നത്. പിന്നീട് മൈൻസിൽ കളിച്ച താരം കഴിഞ്ഞ സീസണിലാണ് ഡോർട്ട്മുണ്ടിൽ എത്തുന്നത്. ഫ്രാന്സിന് വേണ്ടി വിവിധ ജൂനിയർ ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. 23 വയസുകാരനായ താരം മധ്യനിരയിൽ ഡിഫൻസീവ് റോളിൽ കളിക്കാനും പ്രാപ്തനാണ്.

Advertisement