Site icon Fanport

ഡി മരിയ ബെൻഫിക്കയിലേക്ക് അടുക്കുന്നു, കരാർ ഉടൻ ഒപ്പ് വക്കും

അർജന്റീനൻ താരം ആഞ്ചൽ ഡി മരിയ തന്റെ മുൻ ക്ലബ് ബെൻഫിക്കയും ആയി ഉടൻ കരാറിൽ ഒപ്പ് വക്കും എന്നു റിപ്പോർട്ട്. യുവന്റസും ആയുള്ള കരാർ കഴിഞ്ഞ താരം നിലവിൽ ഫ്രീ ഏജന്റ് ആണ്. കരാർ വിശദാംശങ്ങൾ അവസാന ഘട്ടത്തിൽ ആണ് എന്നാണ് റിപ്പോർട്ട്.

ഡി മരിയ

2024 വരെയുള്ള കരാർ പോർച്ചുഗീസ് ക്ലബും ആയി ലോകകപ്പ് ജേതാവ് അംഗീകരിച്ചു. നിലവിൽ അർജന്റീനൻ സഹതാരം നിക്കോളാസ് ഒട്ടമെന്റിയും ബെൻഫിക്കയിൽ ആണ് കളിക്കുന്നത്. സൗദി, അമേരിക്കൻ ക്ലബുകളിൽ നിന്നുള്ള താൽപ്പര്യം നിരസിച്ചു ആണ് ഡി മരിയ യൂറോപ്പിൽ തുടരുന്നത്.

Exit mobile version