Site icon Fanport

ഡി മരിയയും യുവന്റസും അകലുന്നു, അർജന്റീനൻ താരം ക്ലബ് വിടും

ഡി മരിയ യുവന്റസിൽ തുടരില്ല. താരവും ക്ലബുമായുള്ള ചർച്ചകൾ അവസാനിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ പുതിയ ക്ലബിനായുള്ള അന്വേഷണത്തിലാണ് ഡി മരിയ എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ യുവന്റസിൽ ഒരു വർഷം കൂടെ തുടരാൻ ആഗ്രഹിക്കുന്നു എന്ന് ഡി മരിയ പറഞ്ഞിരുന്നു. എന്നാൽ അവസാന ഒരു മാസത്തിൽ ക്ലബും താരവും തമ്മിൽ നടന്ന ചർച്ചകൾ ഫലം കണ്ടില്ല. ഇതോടെയാണ് യുവന്റസ് വിടാൻ അദ്ദേഹം തീരുമാനിച്ചത്. യൂറോപ്പിൽ തന്നെ തുടരാൻ ഡി മരിയ ആഗ്രഹിക്കുന്നുണ്ട്.

ഡി മരിയ 23 03 10 15 20 38 588

ഈ സീസണിന്റെ തുടക്കത്തിൽ ഒരു വർഷത്തെ കരാറിൽ ആയിരുന്നു അർജന്റീനിയൻ ഫോർവേഡ് പി എസ് ജിയിൽ നിന്ന് യുവന്റസിനൊപ്പം ചേർന്നത്‌. ഡി മരിയക്ക് താല്പര്യം ഉണ്ടെങ്കിൽ യുവന്റസിൽ ഒരു വർഷം കൂടെ തുടരാനുള്ള ഓപ്ഷൻ അദ്ദേഹത്തിന്റെ കരാറിൽ ഉണ്ട്.‌ പക്ഷെ അത് ഇനി ഉപയോഗപ്പെടുത്തില്ല. അർജന്റീനക്ക് ഒപ്പം ലോകകിരീടം നേടിയ ഡി മരിയ യുവന്റസിനായും ഈ സീസണിൽ ഗംഭീര പ്രകടനങ്ങൾ നടത്തിയിരുന്നു. ‌

Exit mobile version