ഡി മറിയ യുവന്റസിന്റെ താരമായി, 22ആം നമ്പർ ജേഴ്സി അണിയും

ഡി മറിയ യുവന്റസിൽ കരാർ ഒപ്പുവെച്ചു. താരത്തിന്റെ സൈനിംഗ് യുവന്റസ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഒരു വർഷത്തെ കരാറിൽ ആണ് താരം ഒപ്പുവെച്ചത്. ഇന്നലെ ടൂറിനിൽ എത്തി ഡി മറിയ യുവന്റസിൽ മെഡിക്കൽ പൂർത്തിയാക്കിയിരുന്നു. പി എസ് ജി വിട്ട ഡി മറിയയെ സ്വന്തമാക്കാനായി ബാഴ്സലോണയും രംഗത്ത് ഉണ്ടായിരുന്നു‌. അവരെ മറികടന്നാണ് യുവന്റസ് ട്രാൻസ്ഫർ പൂർത്തിയാക്കുന്നത്‌.


നേരത്തെ യുവന്റസിന്റെ രണ്ടു വർഷത്തെ കരാർ ഡി മറിയ റിജക്ട് ചെയ്തിരുന്നു. ഇപ്പോൾ യുവന്റസ് 1 വർഷത്തെ കരാറാണ് ഡി മറിയക്ക് നൽകുന്നത്. മുൻ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ ഡിമറിയ അവസാന ഏഴ് വർഷമായി പി എസ് ജിക്ക് ഒപ്പം ആണ്.

പി എസ് ജിക്കായി മുന്നൂറോളം മത്സരങ്ങൾ കളിച്ച ഡി മറിയ നൂറിനടുത്ത് ഗോളുകളും നൂറിലധികം അസിസ്റ്റും സംഭാവന ചെയ്തിട്ടുണ്ട്. പി എസ് ജിക്ക് ഒപ്പം 18 കിരീടങ്ങൾ ഡി മറിയ ഇതുവരെ നേടിയിട്ടുണ്ട്. താരം 22ആം നമ്പർ ജേഴ്സി ആകും യുവന്റസിൽ അണിയുക.