Picsart 23 06 06 23 51 58 202

ഡി മരിയ ഇനി ഫ്രീ ഏജന്റ്, സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്ത്

ഡി മരിയ യുവന്റസിൽ തുടരില്ല എന്ന് ഉറപ്പായി. താരം യുവന്റസിൽ കരാർ പുതുക്കില്ല. ഇപ്പോൾ പുതിയ ക്ലബിനായുള്ള അന്വേഷണത്തിലാണ് ഡി മരിയ എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ യുവന്റസിൽ ഒരു വർഷം കൂടെ തുടരാൻ ആഗ്രഹിക്കുന്നു എന്ന് ഡി മരിയ പറഞ്ഞിരുന്നു. എന്നാൽ അവസാന ഒരു മാസത്തിൽ ക്ലബും താരവും തമ്മിൽ നടന്ന ചർച്ചകൾ ഫലം കണ്ടില്ല. ഇതോടെയാണ് യുവന്റസ് വിടാൻ അദ്ദേഹം തീരുമാനിച്ചത്. യൂറോപ്പിൽ തന്നെ തുടരാൻ ഡി മരിയ ആഗ്രഹിക്കുന്നുണ്ട്.

ഡിമരിയക്ക് ആയി ബെൻഫിക ഇപ്പോൾ രംഗത്ത് ഉണ്ട്. തുർക്കി ക്ലബായ ഫെനർബചെയും ഡി മരിയക്ക് മുന്നിൽ ഓഫർ വെച്ചിട്ടുണ്ട്. ഈ സീസണിന്റെ തുടക്കത്തിൽ ഒരു വർഷത്തെ കരാറിൽ ആയിരുന്നു അർജന്റീനിയൻ ഫോർവേഡ് പി എസ് ജിയിൽ നിന്ന് യുവന്റസിനൊപ്പം ചേർന്നത്‌. ൽഅർജന്റീനക്ക് ഒപ്പം ലോകകിരീടം നേടിയ ഡി മരിയ യുവന്റസിനായും ഈ സീസണിൽ ഗംഭീര പ്രകടനങ്ങൾ നടത്തിയിരുന്നു. ‌

Exit mobile version