Site icon Fanport

അർജന്റീന സൂപ്പർതാരം ഡി മരിയ ഇനി ബെൻഫികയിൽ

അർജന്റീനൻ താരം ആഞ്ചൽ ഡി മരിയ തന്റെ മുൻ ക്ലബ് ബെൻഫിക്കയിലേക്ക് തിരികെയെത്തി. താരം ബെൻഫികയിലേക്കുള്ള നീക്കം പൂർത്തിയാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ ഔദ്യോഗിക പ്രഖ്യാപനം വരും. 2024വരെയുള്ള കരാർ ആണ് ഡി മരിയ ഒപ്പുവെച്ചത്.

ഡി മരിയ 23 07 05 16 24 03 254

യുവന്റസും ആയുള്ള കരാർ കഴിഞ്ഞ താരം ഫ്രീ ഏജന്റ് ആയിരുന്നു. നിലവിൽ അർജന്റീനൻ സഹതാരം നിക്കോളാസ് ഒട്ടമെന്റിയും ബെൻഫിക്കയിൽ ആണ് കളിക്കുന്നത്. സൗദി, അമേരിക്കൻ ക്ലബുകളിൽ നിന്നുള്ള താൽപ്പര്യം നിരസിച്ചു ആണ് ഡി മരിയ യൂറോപ്പിൽ തുടരുന്നത്.

കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ഒരു വർഷത്തെ കരാറിൽ ആയിരുന്നു അർജന്റീനിയൻ ഫോർവേഡ് പി എസ് ജിയിൽ നിന്ന് യുവന്റസിനൊപ്പം ചേർന്നത്‌. അർജന്റീനക്ക് ഒപ്പം ലോകകിരീടം നേടിയ ഡി മരിയ യുവന്റസിനായും ഈ സീസണിൽ ഗംഭീര പ്രകടനങ്ങൾ നടത്തിയിരുന്നു. ‌

Exit mobile version