മാഞ്ചസ്റ്റർ സിറ്റി യുവ ഡിഫൻഡറെ ലിയോൺ സ്വന്തമാക്കി

മാഞ്ചസ്റ്റർ സിറ്റിയിടെ യുവ സെന്റർ ബാക്ക് ജേസൺ ഡിനയറെ ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയോൺ സ്വന്തമാക്കി. 23കാരനായ താരത്തെ നാലു വർഷത്തെ കരാറിലാണ് ലിയോൺ സൈൻ ചെയ്തത്. ഏകദേശം 13 മില്യണോളമാണ് ട്രാൻസ്ഫർ തുക. ബെൽജിയത്തിന്റെ ദേശീയ ടീം അംഗം കൂടിയാണ് ഡിനയർ.

സിറ്റിയിൽ ഉണ്ടായിരുന്നു എങ്കിലും അവസാബ കുറച്ച് വർഷങ്ങളാഇ താരം ലോണിൽ ആയിരുന്നു കളിച്ചത്. കഴിഞ്ഞ‌ സീസണിൽ തുർക്കി ക്ലബായ ഗലറ്റസെറെയിൽ ആയിരുന്നു. ഗലറ്റസെറയെ തുർക്കിഷ് ചാമ്പ്യന്മാരാക്കുന്നതിൽ താരം പ്രധാന പങ്കു വഹിച്ചിരുന്നു. മുമ്പ് സണ്ടർലാന്റ്, സ്കോട്ടിഷ് ക്ലബായ കെൽറ്റിക് എന്നിവർക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.

Exit mobile version