അവസാനം കെൽറ്റിക് സമ്മതിച്ചു, ഇനി ഡെംബലെ ലിയോണിൽ

അവസാനം ക്ലബ് വിടാൻ മോസ ഡെംബലയെ കെൽറ്റിക് അനുവദിച്ചു. കെൽറ്റിക്ക് ഏറ്റവും മികച്ച താരമായ ഡെംബലയെ ഒരു ക്ലബിനും വിൽക്കില്ല എന്ന് നേരത്തെ കെൽറ്റിക്ക് അറിയിച്ചിരുന്നു. താരത്തിനായുള്ള ഫ്രഞ്ച് ക്ലബായ ലിയോണിന്റെ ഓഫർ കെൽറ്റിക്ക് നിരസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനോട് ഡെംബലെ നല്ല രീതിയിൽ ആയിരുന്നില്ല പ്രതികരിച്ചത്. കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങി പതിനഞ്ചു മിനുറ്റുകൾക്കകം താരം കളം വിട്ടിരുന്നു.

സോഷ്യൽ മീഡിയയിൽ തന്റെ ദുഖം താരം പങ്കുവെക്കുകയും ചെയ്തു. ഇതോടെ ടീമിൽ സന്തോഷവാനല്ലാത്ത ഡെംബലെയെ വിൽക്കാൻ കെൽറ്റിക്ക് സമ്മതിക്കുകയായിരു‌ന്നു. ഏകദേശം 19 മില്യണോളം തുകയ്ക്കാണ് ലിയോൺ ഡെംബലെയെ സ്വന്തമാക്കിയിരിക്കുന്നത്. പി എസ് ജി യൂത്ത് ടീമിലൂടെ വളർന്നു വന്ന ഡെംബലെ അവസാന രണ്ടു വർഷവും കെൽറ്റിക്കിന്റെ ഒപ്പമായിരുന്നു കളിച്ചത്. മുമ്പ് ഫുൾഹാമിനായും താരം കളിച്ചിട്ടുണ്ട്.

Previous articleസെറീന, നദാൽ മുന്നോട്ട്
Next articleഇംഗ്ലണ്ടിനായി കളിക്കുന്ന ആദ്യ മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതാ താരമായി ഗ്രീൻവുഡ്