മിഡ്ഫീൽഡിലേക്ക് ബ്രസീലിയൻ താരത്തെ എത്തിച്ച് ഡെൽഹി ഡൈനാമോസ്

- Advertisement -

പുതിയ ഐ എസ് എൽ സീസണു വേണ്ടി ഡെൽഹിയുടെ ആദ്യ വിദേശ സൈനിങ്. ബ്രസീലിയൻ ഡിഫൻസീവ് മിഡ്ഫീൽഡർ ആയ പൗളീനോ ദിയസാണ് ഡെൽഹിയിലേക്ക് എത്തിയിരിക്കുന്നത്. ബ്രസീലിയൻ ക്ലബ് ബാഹിയ, ജോയിൻവില്ലെ, അത്ലറ്റിക്കോ പരനെയൻസ് എന്നീ ക്ലബുകൾക്കു വേണ്ടി ബൂട്ടുകെട്ടിയ താരമാണ്.

29കാരനായ മിഡ്ഫീൽഡർ കളിമെനയുന്നതിലും വിദഗ്ദനാണ്. ഡെൽഹിയുടെ പുതിയ കോച്ച് മിഗ്വൽ ഏഞ്ചലിനൊപ്പം ബ്രസീലിയൻ ക്ലബ് അത്ലറ്റിക്കോ പരനെയൻസിൽ ഒരുമിച്ചുണ്ടായിരുന്നു പൗളീനോയും. മികച്ച ലോങ്ങ് പാസുകൾക്കും ലോങ്ങ് റേഞ്ച് ഗോളുകൾക്കും കെൽപ്പുള്ള താരം കൂടിയാണ് പൌളീനോ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement