Site icon Fanport

സ്പാനിഷ് ഗോൾകീപ്പർ ഡെൽഹി ഡൈനാമോസിൽ

ഡെൽഹി ഡൈനാമോസ് തങ്ങളുടെ മൂന്നാം വിദേശ സൈനിംഗ് പൂർത്തിയാക്കി. സ്പാനിഷ് ഗോൾകീപ്പറായ ഡോരൻസോറോ സാഞ്ചേസ് ആണ് ഡെൽഹി ഡൈനാമോസുമായി കരാറിൽ എത്തിയത്. 33കാരനായ ഗോൾകീപ്പർ ഒരു വർഷത്തെ കരാറിലാണ് ഡെൽഹിയുമായി ഒപ്പുവെച്ചത്. എല്ലാ ഐ എസ് എൽ ക്ലബുകളും ഇന്ത്യൻ ഗോൾകീപ്പരെ കളിപ്പിക്കുമ്പോഴാണ് ഡെൽഹി വിദേശ ഗോൾകീപ്പറെ എത്തിച്ചിരിക്കുന്നത്.

സ്പാനിഷ് ക്ലബായ ലോർകയിൽ നിന്നാണ് ഡോരോൻസോറോ ഇന്ത്യയിലേക്ക് എത്തുന്നത്. അവസാന രണ്ട് വർഷവും ലോർകയിലായിരുന്നു താരൻ കളിച്ചത്. ലോർകയ്ക്കായി 70ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആൽബെസെറ്റെ, സരഗോസ ബി എന്നീ ടീമുകൾക്കും മുമ്പ് കളിച്ചിട്ടുണ്ട്. നേരത്തെ റെനെ മിഹെലിചിനെയും മാർകോസ് തെബാറിനെയും ഡെൽഹി സൈൻ ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version