ബൊളീവിയ കീഴടക്കി വരുന്നു ഡെൽഹി ഡൈനാമോസിന്റെ അർജന്റീന താരം

- Advertisement -

ഡെൽഹി ഡൈനാമോസിന്റെ അർജന്റീനക്കാരനായ പുതിയ സൈനിംഗ് ജുവാൻ വൊഗ്ലിയോട്ടി ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ മികച്ച സ്ട്രൈക്കറായേക്കും. പ്രായം 32 ആയെങ്കിലും വൊഗ്ലിയോട്ടിയുടെ ബൂട്ടുകൾക്ക് യാതൊരു കോട്ടവും തട്ടിയിട്ടില്ല. അവസാന വർഷം ബൊളീവിയൻ ലീഗിൽ കളിച്ച വൊഗ്ലിയോട്ടി ബൊളീവിയയിൽ തന്റെ ടീമായ സ്പോർട് ബോയിസിനു വേണ്ടി അടിച്ചത് 22 ഗോളുകൾ, അതും വെറും 38 മത്സരങ്ങളിൽ നിന്ന്.

കഴിഞ്ഞ സീസണിൽ മാത്രമല്ല അതിനു മുമ്പുള്ള വർഷവും വൊഗ്ലിയോട്ടിയുടെ ബൂട്ടുകൾ വല നിറയെ ഗോളുകൾ നേടിയിട്ടുണ്ട്. 2015-16 സീസണിൽ ബൊളീവിയൻ ക്ലബായ സിക്ലോണിനു വേണ്ടി കളിച്ച വൊഗ്ലിയോട്ടി അവിടെ 17 ഗോളുകൾ ആ‌ സീസണിൽ നേടി. ഇത്തവണയും ഐ എസ് എല്ലിലേക്ക് ഒന്നാം നിര സ്ട്രൈക്കറെയാണ് ഡെൽഹി ഡൈനാമോസ് കൊണ്ടു വന്നിട്ടുള്ളത് എന്നത് ഉറപ്പിക്കാം.

ഡെൽഹി ഡൈനാമോസിന്റെ സീസണിലെ മൂന്നാമത്തെ വിദേശ സൈനിങ്ങാണ് വൊഗ്ലിയോട്ടി. നേരത്തെ ബ്രസീലുകാരനായ പൗളീനോ ഡയസിനേയും ഉറുഗ്വേ താരം മാതിയാസ് മിറബാഹയേയും ഡെൽഹി സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement