ഡെലെ അലി എവർട്ടൺ വിട്ട് തുർക്കിയിലേക്ക്

എവർട്ടൺ താരമായ ഡെലെ അല്ലിയെ സൈൻ ചെയ്യാൻ തുർക്കി ക്ലബായ ബെസിക്താസ് ശ്രമിക്കുന്നു. കഴിഞ്ഞ ജനുവരിയിൽ മാത്രമാണ് ഡെലെ അലി എവർട്ടണിൽ ചേർന്നത്. ഡെലെ അലിക്ക് പക്ഷേ എവർട്ടണിൽ വലിയ പ്രകടനങ്ങൾ ഒന്നും നടത്താൻ ഇതുവരെ ആയിരുന്നില്ല. അതുകൊണ്ട് തന്നെ താരത്തെ വിൽക്കാൻ ആണ് എവർട്ടണും ശ്രമിക്കുന്നത്.

ഡെലെ ഈ സീസണിൽ എവർട്ടണിന്റെ ആദ്യ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിലും കളിച്ചിരുന്നു. എവർട്ടണിനായി ഇതുവരെ 13 ലീഗ് മത്സരങ്ങൾ കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ താരത്തിനായിട്ടില്ല. പോചടീനോയുടെ കീഴിൽ സ്പർസിനായി പണ്ട് ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ്. ഇംഗ്ലണ്ട് ദേശീയ ടീമിനായും ഡെലെ 37 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ 2019 മുതൽ ഇംഗ്ലണ്ട് സീനിയർ ടീമിനായി താരം കളിച്ചിട്ടില്ല.

Story Highlight: Dele Alli to leave Everton