“ഞാൻ ഈ ലോകത്തെ ഏറ്റവും വലിയ ക്ലബിലാണ്”, മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ താല്പര്യമെന്ന് സൂചന നൽകി ഡിയോങ്

Img 20220615 101505

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിയോങ്ങിനെ സ്വന്തമാക്കാൻ ആഞ്ഞു ശ്രമിക്കുന്നുണ്ട് എങ്കിലും ഡിയോങ് ഒരിക്കലും യുണൈറ്റഡിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇന്നലെ വീണ്ടും താൻ ബാഴ്സലോണയിൽ തുടരാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് ഡിയോങ് മാധ്യമങ്ങളോട് പറഞ്ഞു. വലിയ ക്ലബുകളിൽ നിന്ന് ഓഫറുകൾ വരുമ്പോൾ അതിൽ സന്തോഷം വരുന്നത് സാധാരണ ആണെന്ന് ഡിയോങ്ങ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുള്ള ഓഫറിനെ കുറിച്ച് പറഞ്ഞു.

എന്നാൽ ഞാൻ ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച ഏറ്റവും വലിയ ക്ലബിൽ ആണെന്നും അതിൽ സന്തോഷിക്കുന്നു എന്നും ഡിയോങ് പറഞ്ഞു. ബാഴ്സലോണയിൽ താൻ നല്ല നിലയിൽ ആണ്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് നല്ലാൻ ഒരു വാർത്തയും ഇല്ല എന്നും ഡിയോങ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിയോങ്ങിനായി നൽകിയ ആദ്യ ഓഫർ ബാഴ്സലോണ നിരസിച്ചതിനാൽ ഡിയോങ്ങിനായുള്ള യുണൈറ്റഡ് ശ്രമം എവിടെയും എത്താതെ നിൽക്കുകയാണ്.

Previous articleക്യാപ്റ്റന്‍ പറഞ്ഞു, ഞാനത് ചെയ്തു – ജോണി ബൈര്‍സ്റ്റോ
Next articleപാബ്ലോ ടോറെ ഇനി ബാഴ്‌സലോണ താരം