ദെബിജിത് മജുംദാർ എ ടി കെ വിട്ടു, ഇനി മോഹൻ ബഗാനിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോൾ കീപ്പർ ദെബിജിത് മജുംദാർ എ ടി കെ കൊൽക്കത്ത വിട്ടു. കൊൽക്കത്തൻ ക്ലബായ മോഹൻ ബഗാനാണ് മജുംദാറുമായി കരാറിൽ എത്തിയിരിക്കുന്നത്. വൻ തുക ആവശ്യപ്പെടുന്നതിനാൽ ലോൺ അടിസ്ഥാനത്തിലാണ് ഇപ്പോൾ മോഹൻ ബഗാൻ മജുംദാറിനെ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ എ ടി കെ കൊൽക്കത്തയുടെ ഒന്നാം നമ്പറായിരുന്ന മജുംദാർ കഴിഞ്ഞ സീസൺ മുതൽ പിറകോട്ട് ആയിരുന്നു.

കഴിഞ്ഞ സീസണിൽ അരിന്ദാം ഭട്ടാചാര്യ ആയിരുന്നു എ ടി കെയുടെ വല കാത്തത്. കഴിഞ്ഞ സീസണ് മുമ്പ് 29 മത്സരങ്ങളിൽ എ ടി കെയുടെ വല കാത്ത താരമാണ് മജുംദാർ.
31കാരനായ താരം മുമ്പും മോഹം ബഗാനു വേണ്ടി കളിച്ചിട്ടുണ്ട്. 2014 മുതൽ 2017 വരെ ബഗാന്റെ താരമായിരുന്നു ദെബിജിത്. ഒരു ഫെഡറേഷൻ കപ്പും ഒരു ഐലീഗ് കിരീടവും ദെബിജിത് മുമ്പ് ബഗാനൊപ്പം നേടിയിട്ടുണ്ട്.