കോപ്പയിലെ ഹീറോ ഡി പോൾ ഇനി അത്ലറ്റിക്കോ മാഡ്രിഡ് ജേഴ്സിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അത്ലറ്റിക്കോ മാഡ്രിഡ് ഒരു സൂപ്പർ സൈനിംഗ് പൂർത്തിയാക്കി. ഇന്ന് ഡി പോളിന്റെ ട്രാൻസ്ഫർ അത്ലറ്റിക്കോ മാഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറ്റാലിയൻ ക്ലബായ ഉദിനെസെയിൽ നിന്നാണ് താരം മാഡ്രിഡിൽ എത്തുന്നത്. റോഡ്രിഗോ ഡി പോൾ 2026വരെയുള്ള കരാർ ആണ് അത്ലറ്റിക്കോ മാഡ്രിഡിൽ ഒപ്പുവെച്ചത്. 35 മില്യൺ യൂറോ ആണ് ട്രാൻസ്ഫർ തുക.

സ്പാനിഷ് ചാമ്പ്യൻമാരുമായി പ്രതിവർഷം 3.5 മില്യൺ ഡോളർ വേതനം ലഭിക്കുന്ന കരാർ ആണ് താരം ഒപ്പുവെക്കുന്നത്. അർജന്റീനയ്‌ക്കൊപ്പം കോപ അമേരിക്ക കിരീടം ഉയർത്തിയാണ്  ഡി പോൾ എത്തുന്നത്. ഫൈനലിൽ ബ്രസീലിനെതിരെ ഗോൾ ഒരുക്കിയത് ഡി പോളായിരുന്നു. അഞ്ചു വർഷത്തിനു ശേഷമാണ് ഡി പോൾ സ്പെയിനിലേക്ക് മടങ്ങുന്നത്. 2014 മുതൽ 2016 വരെ താരൻ വലൻസിയയ്ക്ക് വേണ്ടി കളിച്ചിരുന്നു. 2016 മുതൽ ഉഡിനെസെയിൽ ഉള്ള താരം 184 മത്സരങ്ങളിൽ നിന്ന് 34 ഗോളുകളും 36 അസിസ്റ്റും സംഭാവന നൽകിയിരുന്നു.