അർജന്റീനയുടെ ഡി പോൾ ഇനി അത്ലറ്റിക്കോ മാഡ്രിഡിനായി കളിക്കും

അത്ലറ്റിക്കോ മാഡ്രിഡ് അവരുടെ ഏറ്റവും വലിയ ട്രാൻസ്ഫർ ടാർഗറ്റായ ഡി പോളിനെ സ്വന്തമാക്കി. താരത്തിന്റെ ട്രാൻസ്ഫർ പൂർത്തിയായതായും താമസിയാതെ ഔദ്യോഗിക പ്രഖ്യാപനം വരും എന്നും ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇറ്റാലിയൻ ക്ലബായ ഉദിനെസെയുടെ നായകൻ റോഡ്രിഗോ ഡി പോൾ 2026വരെയുള്ള കരാർ ആകും അത്ലറ്റിക്കോ മാഡ്രിഡിൽ ഒപ്പുവെക്കുക. 35 മില്യൺ യൂറൊ ആകും ട്രാൻസ്ഫർ തുക.

സ്പാനിഷ് ചാമ്പ്യൻമാരുമായി പ്രതിവർഷം 3.5 മില്യൺ ഡോളർ വേതനം ലഭിക്കുന്ന കരാർ ആണ് താരം ഒപ്പുവെക്കുന്നത്. നിലവിൽ അർജന്റീനയ്‌ക്കൊപ്പം കോപ അമേരിക്കയിൽ കളിക്കുകയാണ് ഡി പോൾ പങ്കെടുക്കുന്നു. അഞ്ചു വർഷത്തിനു ശേഷമാണ് ഡി പോൾ സ്പെയിനിലേക്ക് മടങ്ങുന്നത്. 2014 മുതൽ 2016 വരെ താരം വലൻസിയയ്ക്ക് വേണ്ടി കളിച്ചിരുന്നു. 27കാരനായ താരത്തിനായി ആഴ്സ്ണൽ അടക്കുള്ള ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു.