Picsart 23 08 21 18 01 28 262

അർജന്റീനയുടെ റോഡ്രിഗോ ഡി പോളും സൗദിയിലേക്ക്

ഒരു സൂപ്പർ താരം കൂടെ സൗദിയിലേക്ക് പോകുന്നതായി റിപ്പോർട്ടുകൾ. അർജന്റീനയുടെ മധ്യനിര താരം റോഡ്രിഗോ ഡി പോളിനെ ആണ് സൗദി ക്ലബായ അൽ അഹ്ലി ടീമിലേക്ക് എത്തിക്കാൻ നോക്കുന്നത്. അവർ ഇതിനായി അത്ലറ്റിക്കോ മാഡ്രിഡുമായി ചർച്ചകൾ ആരംഭിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 29കാരൻ 2021 മുതൽ അത്ലറ്റികോ മാഡ്രിഡിനൊപ്പം ഉണ്ട്.

ഇറ്റാലിയൻ ക്ലബായ ഉദിനെസെയിൽ നിന്നാണ് താരം അത്ലറ്റിക്കോ മാഡ്രിഡിൽ എത്തിയത്. റോഡ്രിഗോ ഡി പോളിമ് 2026വരെയുള്ള കരാർ അത്ലറ്റിക്കോ മാഡ്രിഡിൽ ഉണ്ട്. അതുകൊണ്ട് തന്നെ 50 മില്യൺ എങ്കിലും അത്ലറ്റിക്കോ മാഡ്രിഡിന് അഹ്ലി നൽകേണ്ടി വരും.

അർജന്റീനയ്‌ക്കൊപ്പം കോപ അമേരിക്ക കിരീടവും ലോകകകപ്പും നേടിയ ഡി പോൾ കൂടെ സൗദിയിൽ എത്തിയാൽ അത് സൗദി ഫുട്ബോളിന് വലിയ ഊർജ്ജമാകും. അൽ അഹ്ലിയിൽ ഇതിനകം തന്നെ ഫർമിനോ, മഹ്റസ്, മാക്സിമിൻ തുടങ്ങി വൻ സൈനിംഗുകൾ പൂർത്തിയാക്കിയിട്ടുണ്ട്.

Exit mobile version