ഡി ലിറ്റിനും മസ്റോയിക്കുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫർ സമർപ്പിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ബയേൺ മ്യൂണിക്കിന്റെ രണ്ട് താരങ്ങളെ സ്വന്തമാക്കാനായി ഒരു ഓഫർ സമർപ്പിച്ചതായി ഡേവിഡ് ഓർൺസ്റ്റൈൻ റിപ്പോർട്ട് ചെയ്യുന്നു. സെന്റർ ബാക്കായി ഡി ലിറ്റിനെയും ഫുൾബാക്കായ നൊസൈർ മസ്റോയിയെയും സ്വന്തമാക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. ഇരുവരെയും വിൽക്കാൻ ബയേൺ തയ്യാറാണ്.

ഡി ലിറ്റും മസ്റോയിയും മുൻ അയാക്സ് താരങ്ങളാണ്
ഡി ലിറ്റും മസ്റോയിയും മുൻ അയാക്സ് താരങ്ങളാണ്

മാഞ്ചസ്റ്റർ യുണൈറ്റഡ് സമർപ്പിച്ച ആദ്യ ബിഡ് ബയേൺ നിരസിച്ചിരുന്നു. അവർ കൂടുതൽ ട്രാൻസ്ഫർ ഫീ ആഗ്രഹിക്കുന്നുണ്ട്. ഇരു ക്ലബുകളും ഇപ്പോൾ ചർച്ചകൾ നടത്തുകയാണ്. അധികം വൈകാതെ ഇരു ക്ലബുകളും ആയി ധാരണയിൽ എത്തിച്ചേരും എന്ന് വിശ്വസിക്കുന്നു.

ഡി ലിറ്റും മസ്രോയിയും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ തയ്യാറാണ്. ഇരുവരും യുണൈറ്റഡുമായി 5 വർഷത്തെ കരാറിൽ എത്തിയിട്ടുണ്ട്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് ഈ രണ്ട് ട്രാൻസ്ഫറും പൂർത്തിയാക്കാൻ ആണ് ആഗ്രഹിക്കുന്നത്.