ഡി യോങ് ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ, ടീമിൽ നിലനിർത്താൻ തന്നാലാവുന്നത് ചെയ്യും : ലപോർട

Dejong

ഫ്രാങ്കി ഡിയോങ് യുണൈറ്റഡിലേക്ക് അടുക്കുന്നതിന് പിറകെ താരത്തെ കൈമാറാൻ സന്നദ്ധമല്ലെന്ന സൂചനകളുമായി ബാഴ്‌സലോണ പ്രസിഡന്റ് ലപോർട. ഫ്രാങ്കി ഡിയോങ് ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണെന്നും യുണൈറ്റഡിൽ നിന്നും മാത്രമല്ല, മറ്റ് ടീമുകളിൽ നിന്നും താരത്തിന് ഓഫർ ഉണ്ടെന്നും ലപോർട പറഞ്ഞു. ഡിയോങ്ങിനും ടീമിൽ തുടരാൻ ആണ് താല്പര്യമെന്നും താരത്തെ ടീമിൽ നിലനിർത്താൻ ആവശ്യമായ എല്ലാം താൻ ചെയ്യുമെന്നും ലപോർട മാധ്യമപ്രവർത്തകരോടായി പറഞ്ഞു.

എന്നാൽ ടീമിൽ തുടരണമെങ്കിൽ ഫ്രാങ്കി സാലറിയിൽ വിട്ടു വീഴ്ച്ച ചെയ്യേണ്ടി വരുമെന്ന സൂചനകൾ ലപോർട നൽകി. ലേവാൻഡോവ്സ്കി, റാഫിഞ്ഞ, ഡെമ്പലെ തുടങ്ങിയവരെ കുറിച്ചും ലപോർട സംസാരിച്ചു. ലെവെന്റോവ്സ്കി പരസ്യമായി തന്നെ ബാഴ്‌സയിൽ എത്താനുള്ള താൽപര്യം പ്രകടമാക്കിയെങ്കിലും ബയേണിനെ തങ്ങൾ ബഹുമാനിക്കുന്നുണ്ടെന്നും ലപോർട പറഞ്ഞു. റാഫിഞ്ഞക്കും ബാഴ്‌സലോണയിൽ തന്നെ എത്താൻ ആണ് താൽപര്യം എങ്കിലും തങ്ങൾ മാത്രമല്ല, മറ്റ് ടീമുകളും താരത്തിന് വേണ്ടി ശ്രമിക്കുന്നുണ്ടെന്നും ലപോർട സൂചിപ്പിച്ചു.