ഡി ഹിയക്കായി വല വിരിച്ച് റയൽ മാഡ്രിഡ്, മൊറാറ്റയെ ചോദിച്ച് യുണൈറ്റഡ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡി ഹിയക്കായി വല വിരിച്ച് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ശ്കതമായി രംഗത്ത്. 2015 ഓഗസ്റ്റിൽ നടക്കാതെ പോയ ട്രാൻസ്ഫർ ആണ് ഈ വർഷം നടത്താനുറച്ച് റയൽ മാഡ്രിഡ് രംഗത്തെത്തിയത്.  2015 ട്രാൻസ്ഫെറിന്റെ അവസാന ദിവസം ട്രാൻസ്ഫർ പേപ്പറുകൾ നൽകാൻ വൈകിയതിന്റെ പേരിലാണ് അന്ന് ട്രാൻസ്ഫർ നടക്കാതെ പോയത്.

70 മില്യൺ യൂറോയുടെ ആദ്യത്തെ വില പറച്ചിൽ റയൽ മാഡ്രിഡ് നടത്തി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡ് നിരസിച്ചതായും റിപ്പോർട്ട് പറയുന്നുണ്ട്. ഡി ഹിയയെ റയൽ മാഡ്രിഡിലേക്ക് ട്രാൻസ്ഫർ ചെയ്യുകയാണെകിൽ അതിൽ അൽവാരോ മൊറാറ്റയെ ഉൾപ്പെടുത്താനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തീരുമാനം.  25 മില്യൺ യൂറോയും മൊറാറ്റയും തന്നാൽ ഡി ഹിയയെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു കൊടുക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

റൂണിയുടെ ടീമിലെ നിലനിൽപ് ഉറപ്പില്ലാതെ നിൽക്കുകയും പരിക്ക് മൂലം പുറത്തിരിക്കുന്ന ഇബ്രാഹിമോവിച്ച് യുണൈറ്റഡിന് ഒപ്പം നിൽക്കുമെന്ന് ഉറപ്പില്ലാത്ത ഈ ഘട്ടത്തിൽ മൊറാറ്റയെ ലഭിക്കാതെയുള്ള ഒരു ട്രാൻസ്ഫെറിനും മൗറിഞ്ഞോ തയ്യാറാകില്ല എന്നാണ് റിപ്പോർട്ടുകൾ. മൊറാറ്റയെ എ സി മിലന് കൊടുക്കുന്നതിനെക്കാൾ നല്ലത് ഡി ഹിയയെ റയലിൽ എത്തിക്കുന്നതിനുള്ള  ഒരു വഴി ആയാണ് റയൽ മാഡ്രിഡ് മാനേജ്‍മെന്റ് കാണുന്നത്. 2015 ലെ പോലെ തന്നെ ഡി ഹിയയെ ചുറ്റിപ്പറ്റിയുള്ള ട്രാൻസ്ഫർ കുറച്ച് കാലം നീണ്ടുനിൽക്കുമെന്നു തന്നെയാണ് കരുതപ്പെടുന്നത്.

Advertisement