റൂണിയുടെ സൈനിംഗ് പ്രഖ്യാപിച്ച് ഡി സി യുണൈറ്റഡ്

- Advertisement -

എവർട്ടൺ താരം വെയ്ൻ റൂണിയുടെ അമേരിക്കയിലേക്കുള്ള കൂടുമാറ്റം ഔദ്യോഗികമായി. അമേരിക്കൻ ലീഗായ മേജർ ലീഗ് സോക്കറിലേക്കാണ് വെയിൻ റൂണി കൂടുമാറുന്നത്. എം എൽ എസ് ക്ലബായ ഡി സി യുണൈറ്റഡ് വെയിൻ റൂണിയുടെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇപ്പോൾ ഈസ്റ്റേൺ കോൺഫറൻസിൽ ഏറ്റവും അവസാനമുള്ള ക്ലബാണ് ഡി സി യുണൈറ്റഡ്.12 മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു ജയം മാത്രമെ ഡി സി യുണൈറ്റഡിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂ. റൂണിയുടെ വരവ് അത്ഭുത സൃഷ്ടിക്കുമെന്നാണ് ഡി സി യുണൈറ്റഡിന്റെ പ്രതീക്ഷ. കഴിഞ്ഞ വർഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് തന്റെ പഴയ ക്ലബായ എവർട്ടണിലേക്ക് റൂണി എത്തിയത്.

എവർട്ടണിൽ ക്യാപ്റ്റൻ ആയിരുന്നു എങ്കിലും തന്റെ പഴയ മികവിലേക്ക് ഉയരാൻ റൂണിയ്ക്കായില്ല. സ്റ്റാർടിംഗ് ഇലവനിൽ സ്ഥാനം കിട്ടാനും റൂണി വിഷമിക്കാൻ തുടങ്ങിയതോടെ ഇംഗ്ലണ്ട് തന്നെ വിടാൻ റൂണി തീരുമാനിക്കുകയായിരുന്നു. ഡിസി യുണൈറ്റഡിന് തന്റെ നൂറു ശതമാനവും താൻ നൽകുമെന്ന് റൂണി പറഞ്ഞു. പുതിയ സ്റ്റേഡിയം തുടങ്ങുന്ന ക്ലബിന്റെ ചരിത്ര നിമിഷം പിറക്കുന്ന സമയത്ത് തന്നെ ക്ലബിക് എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും റൂണി പറഞ്ഞു‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement