
അയാക്സിന്റെ കൊളംബിയൻ പ്രതിരോധനിര താരം ഡേവിൻസൺ സാഞ്ചസ് ക്ലബ് റെക്കോർഡ് തുകക്ക് ടോട്ടൻഹാം ഹോട്സ്പറിൽ ചേർന്നു. ക്ലബിന്റെ റെക്കോർഡ് സൈനിങ് തുകയാവുന്ന 42 മില്യൺ പൗണ്ട് തുകയ്ക്കാണ് ഡച്ച് ക്ലബിൽ നിന്നും സാഞ്ചസിനെ സീസണിലെ തങ്ങളുടെ ആദ്യ സൈനിങ് ആയി സ്പർസ് സ്വന്തമാക്കിയത്.
We are delighted to announce we have reached agreement with Ajax for the transfer of Davinson Sanchez subject to medical & work permit. pic.twitter.com/bCjP3ur3Ca
— Tottenham Hotspur (@SpursOfficial) August 18, 2017
കഴിഞ്ഞ സീസണിൽ അയാക്സിന്റെ കൂടെ മികച്ച പ്രകടനമാണ് 21കാരനായ സാഞ്ചസ് കാഴ്ചവെച്ചത്. അയാക്സിനെ യൂറോപ്പ ലീഗ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കായിരുന്നു സാഞ്ചസിനുണ്ടായിരുന്നത്, ഫൈനലിൽ അയാക്സ് മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് പരാജയപ്പെടുകയായിരുന്നു. ആറു വർഷത്തെ കരാറിൽ ആണ് സാഞ്ചസ് ലണ്ടൻ ടീം സ്പർസുമായി ഒപ്പുവെച്ചിട്ടുള്ളത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial