ഡേവിഡ് റയ

ഡേവിഡ് റയക്ക് ആഴ്‌സണലിൽ ചേരണം, ആഴ്‌സണലിന്റെ ആദ്യ ബിഡ് ബ്രന്റ്ഫോർഡ് നിരസിച്ചു

ബ്രന്റ്ഫോർഡ് ഗോൾ കീപ്പർ ഡേവിഡ് റയക്ക് ആയി ആഴ്‌സണൽ ആദ്യ ബിഡ് സമർപ്പിച്ചു. എന്നാൽ 27 കാരനായ സ്പാനിഷ് കീപ്പർക്ക് ആയുള്ള ഈ ശ്രമം അവർ നിരസിച്ചു എന്നാണ് സൂചന. 20 മില്യൺ പൗണ്ട് ഒപ്പം 3 മില്യൺ ആഡ് ഓൺ ആയിരുന്നു ആഴ്‌സണൽ മുന്നോട്ട് വെച്ച ഓഫർ. റയക്ക് ആഴ്‌സണലിൽ ചേരണം എന്നാണ് റിപ്പോർട്ട്.

നിലവിൽ ആഴ്‌സണലിന്റെ ആദ്യ ഓഫർ ബ്രന്റ്ഫോർഡിന് സ്വീകാര്യം അല്ലെങ്കിലും ഈ ഡീൽ നടക്കണം എന്നാണ് ഇരു ക്ലബുകൾക്കും താൽപ്പര്യം എന്നാണ് റിപ്പോർട്ട്. ബ്രന്റ്ഫോർഡും ആയി ധാരണയിൽ എത്താൻ ആവും എന്നുള്ള പ്രതീക്ഷയിൽ ആണ് ആഴ്‌സണൽ. സ്പാനിഷ് താരത്തിന് ആയി 40 മില്യൺ പൗണ്ട് എന്ന ആവശ്യം ബ്രന്റ്ഫോർഡ് ഉപേക്ഷിച്ചേക്കും എന്നാണ് റിപ്പോർട്ട്.

Exit mobile version