Site icon Fanport

ഡേവിഡ് റയക്ക് പകരക്കാരനായി മാർക്ക് ഫ്ലെക്കൻ ബ്രെന്റ്ഫോർഡിലേക്ക്

പ്രീമിയർ ലീഗ് ക്ലബായ ബ്രെന്റ്ഫോർഡ് ഡച്ച് ഗോൾ കീപ്പർ മാർക്ക് ഫ്ലെക്കനെ സ്വന്തമാക്കും. ഇപ്പോൾ ജർമ്മൻ ക്ലബായ ഫ്രൈബർഗിനായി കളിക്കുന്ന 29കാരനുമായി ബ്രെന്റ്ഫോർഡ് കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. നാലു വർഷത്തെ കരാർ താരം ക്ലബിൽ ഒപ്പുവെക്കും എന്നാണ് സൂചന. ഫ്ലെക്കന്റെ റിലീസ് ക്ലോസ് ആയ 13 മില്യൺ. യൂറോ നൽകാൻ ബ്രെന്റ്ഫോർഡ് ഒരുക്കമാണ്‌.

ഫ്ലെക്കൻ 23 05 15 17 51 18 431

ഈ വേനൽക്കാലത്ത് ക്ലബ് വിട്ടു പോകുമെന്ന് പ്രതീക്ഷിക്കുന്ന ഡേവിഡ് റയക്ക് പകരം ആണ് ഫ്ലെക്കൻ ടീമിലേക്ക് എത്തുന്നത്‌. 2018 മുതൽ ഫ്ലെക്കൻ ഫ്രൈബർഗിന് ഒപ്പം ഉണ്ട്. കഴിഞ്ഞ വർഷം നെതർലന്റ്സ് ദേശീയ ടീമിനായി അര‌ങ്ങേറ്റവും നടത്തിയിരുന്നു.

Exit mobile version