Site icon Fanport

ഡാർമിയൻ അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

ഇറ്റാലിയൻ ഫുൾബാക്ക് മാറ്റിയോ ഡാർമിയൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. അവസാന കുറേ വർഷങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ട് എങ്കിലും കാര്യമായ അവസരങ്ങൾ കിട്ടാതെ വലയുകയായിരുന്നു ഡാർമിയൻ. ഇപ്പോൾ പാർമയാണ് ഡാർമിയനെ സ്വന്തമാക്കിയത്. 1.5 മില്യൺ തുകയ്ക്കാണ് ട്രാൻസ്ഫർ. മാഞ്ചസ്റ്റർ യുണൈറ്റഡ് 15 മില്യണോളം നൽകി ആയിരുന്നു ഡാർമിയനെ സ്വന്തമാക്കിയത്

മാഞ്ചസ്റ്റർ യുണൈറ്റഡിനായി 60 മത്സരങ്ങളിൽ മാത്രമേ താരം കളിച്ചിട്ടുള്ളൂ. മുമ്പ് ടൊറീനോയിൽ നിന്നായിരുന്നു ഡാർമിയൻ മാഞ്ചസ്റ്ററിലേക്ക് എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്ന സമയത്ത് ഇറ്റാലിയൻ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു ഡാർമിയൻ. യുണൈറ്റഡിൽ അവസരം കിട്ടാതെ ആയതോടെ താരം ഇറ്റാലിയൻ ടീമിൽ നിന്നും പുറത്തായി. ഈ പുതിയ നീക്കത്തിലൂടെ വീണ്ടും ഫോമിലേക്ക് എത്താമെന്ന പ്രതീക്ഷയിലാ‌ണ് ഡാർമിയൻ.

Exit mobile version