ഡാഞ്ചുമയെ ടീമിൽ എത്തിക്കാൻ വെസ്റ്റ്ഹാം നീക്കം

Nihal Basheer

20220630 121236

വിയ്യാറയൽ മുന്നേറ്റതാരം ആർനോട് ഡാഞ്ചുമയെ ടീമിൽ എത്തിക്കാൻ വെസ്റ്റ്ഹാം നീക്കം. ടീമുകൾ തമ്മിൽ ചർച്ചകൾ നടത്തുകയാണെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ഏകദേശം നാല്പത്തിയഞ്ചു മില്യൺ യൂറോ ആവും കൈമാറ്റ തുക എന്നാണ് സൂചനകൾ.

വിയ്യാറയലിൽ ഉമരിയുടെ സുപ്രധാന താരങ്ങളിൽ ഒരാളാണ് ഡാഞ്ചുമ.ലീഗിൽ പത്തു ഗോളുകളും ചാമ്പ്യൻസ് ലീഗിൽ ആറു ഗോളുകളും സീസണിൽ ടീമിനായി നേടി.ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ബയേണിനെ അട്ടിമറിച്ചപ്പോൾ വിയ്യാറയലിന്റെ ഒരേയൊരു ഗോൾ നേടിയത് ഡാഞ്ചുമ ആയിരുന്നു.

2021ലാണ് ബേൺമൗത്തിൽ നിന്നും വിയ്യാറയലിൽ എത്തിയത്. ഒരിടവേളക്ക് ശേഷം വീണ്ടും പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുകയാണ് താരം. ഡാഞ്ചുമക്ക് പകരക്കാരനെ എത്തിക്കാനുള്ള നീക്കങ്ങളും വിയ്യാറയൽ ആരംഭിച്ചു. പുതുതായി ലാലീഗയിലേക്ക് സ്ഥാനക്കയറ്റം നേടി എത്തിയ അൽമേരിയയുടെ മുന്നേറ്റതാരം ഉമർ സാദിഖിലാണ് ഉമരിയുടെ ടീം കണ്ണ് വെച്ചിരിക്കുന്നത്. 18 ഗോളും 12 അസിസ്റ്റുമായി അവസാന സീസണിൽ ടീമിന്റെ നാട്ടെല്ലായിരുന്നു നൈജീരിയൻ താരം.