ഹെൻഡേഴ്സണ് പകരം ഡാനിയൽ ബാച്മാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പറായി എത്തും

ക്ലബ് വിടും എന്ന് ഉറപ്പായ ഡീൻ ഹെൻഡേഴണ് പകരക്കാരനെ മാഞ്ചസ്റ്റർ യുണൈറ്റഡ് കണ്ടെത്തുന്നു. വാറ്റ്ഫോർഡിന്റെ ഗോൾ കീപ്പറായ ഡാനിയൽ ബാച്മാൻ ആകും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുക. വാറ്റ്ഫോർഡ് ലോണിൽ താരത്തെ വിട്ടുനൽകാൻ ഒരുക്കമല്ലാത്തതിനാൽ നാലു മില്യൺ യൂറോ നൽകി താരത്തെ സ്വന്തമാക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. ഡിഹിയക്ക് പിറകിൽ ആകും ബാച്മാന്റെ സ്ഥാനം.

ഡീൻ ഹെൻഡേഴ്സൺ നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക് ലോണിൽ പോയാൽ പിന്നെ മാഞ്ചസ്റ്ററിൽ ഗോൾ കീപ്പർമാരായി ഡി ഹിയയും ഹീറ്റണും മാത്രമെ ഉണ്ടാവുകയുള്ളൂ. ഇതാണ് ക്ലബ് പുതിയ ഗോൾ കീപ്പറെ തേടാൻ കാരണം. 27കാരനായ ബാച്മാൻ 2017 മുതൽ വാറ്റ്ഫോർഡിന് ഒപ്പം ഉണ്ട്. സ്റ്റോക്ക് സിറ്റിക്കായും മുമ്പ് കളിച്ചിട്ടുണ്ട്.