
മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതീക്ഷകളെ ആസ്ഥാനത്താക്കി ബ്രസീലിയൻ റൈറ്റ്-ബാക്ക് ഡാനി അൽവസ് പാരീസ് സെയിന്റ് ജെർമെയിനിലേക്ക്. പെപ് ഗാർഡിയോളയുടെ കണക്കുകൂട്ടലുകൾ തകിടം മറിച്ചാണ് പാരിസിലേക്ക് ഡാനി പറക്കുന്നത്. യുവന്റസിൽ നിന്നും റിലീസ് ചെയ്ത അന്ന് മുതൽക്ക് തന്നെ ഡാനി ഇംഗ്ലണ്ടിലേക്ക് പറക്കുമെന്നു അഭ്യുഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇംഗ്ലീഷ് ആരാധകരെ നിരാശരാക്കി ആൽവസ് ലീഗ് വണ്ണിലേക്ക് പോകുകയായിരുന്നു. രണ്ടു വർഷത്തേക്കുള്ള കരാറിലാണ് ഡാനി ആൽവേസ് യിലേക്കെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
34 കാരനായ ഡാനി ആൽവസ് യുവന്റസിനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു. യുവന്റസിൽ നിന്നും റിലീസായത്തിനു ശേഷം പെപ്പെയെക്കുറിച്ച് വാചാലനായ ആൽവസ് എത്തിഹാദ് സ്റ്റേഡിയത്തിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഗാർഡിയോളയുമായി നല്ല വ്യക്തിബന്ധം ബ്രസീലിയൻ താരം കാത്ത് സൂക്ഷിക്കുന്നതും ഊഹാപോഹങ്ങൾക്കിടയാക്കി. ഗാർഡിയോളയുടെ കീഴിൽ ബാഴ്സലോണയിൽ കളിച്ച ഡാനി ആൽവസ് രണ്ടു വട്ടം ചാമ്പ്യൻസ് ലീഗും മൂന്നു വട്ടം ലാ ലീഗയും നേടിയിരുന്നു. ഡാനി ആൽവസ് പിഎസ്ജിയിലേക്ക് പോയതോടെ പ്രതിരോധ നിരയിൽ എക്സ്പീരിയന്‍സുള്ള ഒരു കളിക്കാരനെയെത്തിക്കാനുള്ള സിറ്റിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് നേരിട്ടത്. കരാർ തീർന്നതിനെത്തുടർന്നു സബലേറ്റയെയും സാഗ്നയെയും റിലീസ് ചെയ്ത സിറ്റിക്ക് അനുഭവ സമ്പത്തുള്ള ഫുൾ ബൈക്കിന്റെ അഭാവം തലവേദനയായിരിക്കുകയാണ്. സ്പർസിന്റെ കൈൽ വാക്കറിനെ സിറ്റിയിലെത്തിക്കാനാവും ഇനി പെപ് ഗാർഡിയോള ശ്രമിക്കുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial