ഡാനി ആൽവെസ് സാവോ പോളോ വിട്ടു, സൗദിയിൽ നിന്നും ഖത്തറിൽ നിന്നും ഓഫറുകൾ

ബ്രസീൽ ഇതിഹാസം ഡാനി ആൽവെസ് കബ്രസീൽ ക്ലബായ സാവോ പോളോയുമായുള്ള കരാർ അവസാനിപ്പിച്ചു. വേതനം സംബന്ധിച്ച പ്രശ്നങ്ങൾ കാരണമാണ് താരാം സാവോ പോളോ വിട്ടത്. അവസാന 2 വർഷമായി ആൽവെസ് സാവോ പോളോക്ക് ഒപ്പമായിരുന്നു. താരം അവിടെ 80ൽ അധികം മത്സരങ്ങൾ കളിച്ചു.ഒരു കിരീടവും താരം അവിടെ നേടി. ലോക ഫുട്ബോളിൽ തന്ന ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് ഡാനി ആൽവെസ്.

സാവോ പോളോ വിട്ടതോടെ ആൽവെസ് ഫ്രീ ഏജന്റായി. താരം ബ്രസീലിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും സാവോ പോളോയുടെ എതിരാളികളുടെ ഭാഗമാകാൻ താരം ആഗ്രഹിക്കുന്നില്ല. 38കാരനായ താരത്തെ തേടി ഖത്തറിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ഓഫറുകൾ ഉണ്ട്. ബാഴ്‌സലോണക്ക് ഓപ്പവും. യുവന്റസിനൊപ്പവുഎം പി എസ് ജിക്ക് ഒപ്പവും ഒക്കെ മുമ്പ് കളിച്ചിട്ടുള്ള താരമാണ് ആൽവെസ്.