ഡാനി ആൽവസ് യുവന്റസ് വിട്ടു, ഇനി പ്രീമിയർ ലീഗിലേക്ക്

- Advertisement -

ഡാനി ആൽവസ് യുവന്റസുമായുള്ള കരാർ അവസാനിപ്പിച്ചു. പ്രീമിയർ ലീഗിലേക്ക് ചുവടു മാറുന്നതിന്റെ മുന്നോടിയായാണ് താരം ഇറ്റാലിയൻ ക്ലബ്ബ്മായുള്ള കരാർ അവസാനിപ്പിച്ചത്‌. ആൽവസ് 2 വർഷത്തെ കരാറിൽ മാഞ്ചെസ്റ്റർ സിറ്റിയിൽ ചേർന്നേക്കും എന്നാണ് റിപ്പോർട്ടുകൾ.

2016 ലാണ് ആൽവസ് യുവന്റസിൽ ചേരുന്നത്. ബാഴ്സലോണ പുതിയ കരാർ നൽകാത്തതിനെ തുടർന്ന് ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിൽ തുറിനിൽ എത്തിയ ആൽവസ് അവർക്കൊപ്പം സീരി എ കിരീടവും കോപ്പ ഇറ്റാലിയ കിരീടവും നേടി. ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വരെ യുവന്റസിനെ എത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കാനും ആൽവസിനായി.

മുൻ ബാഴ്സ പരിശീലകൻ പെപ് ഗാര്ഡിയോളകൊപ്പം വീണ്ടും ഒന്നിക്കാൻ തയ്യാറെടുക്കുകയാണ് ആൽവസ്. താരം സിറ്റിയുമായി 2 വർഷത്തെ കരാറിൽ ഒപ്പിട്ടേക്കും. ചെൽസിയും ആൽവസിന്റെ ഒപ്പിനായി ശ്രമിക്കുന്നുണ്ടെങ്കിലും നിലവിൽ സിറ്റി തന്നെയാണ് ആൽവസിനെ സ്വന്തമാക്കാൻ സാധ്യത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement