Site icon Fanport

യുവ സ്ട്രൈക്കർ പാറ്റ്സൺ ഡാക ഇനി ലെസ്റ്റർ സിറ്റിക്ക് ഒപ്പം

ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരു വലിയ ടാലന്റിനെ തന്നെ സ്വന്തമാക്കിയിരിക്കുകയാണ് ലെസ്റ്റർ സിറ്റി. ആ ർ‌ബി സാൽ‌സ്ബർഗ് സ്‌ട്രൈക്കർ പാറ്റ്സൺ ഡാകയെ ലെസ്റ്റർ സ്വന്തമാക്കിയതായി ഫബ്രിസിയോ റൊമാനോ റിപ്പൊർട്ട് ചെയ്യുന്നു. 22കാാരാനായ താരം ലെസ്റ്ററിൽ 5 വർഷത്തെ കരാർ ആകും ഒപ്പുവെക്കുന്നത്. കിംഗ് പവർ സ്റ്റേഡിയത്തിൽ ജാമി വാർഡിയുടെ ദീർഘകാല പകരക്കാരനായാണ് ഡാകയെ ലെസ്റ്റർ കണക്കാക്കുന്നത്.

യൂറോപ്പിലെ ഏറ്റവും ടാലന്റഡായ യുവ ഫോർവേഡുകളിലൊന്നായ ഡാകയ്ക്ക് പിറകെ ലിവർപൂൾ അടക്കമുള്ള ക്ലബുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ ഓസ്ട്രിയൻ ടീമിനായി 36 കളികളിൽ നിന്ന് 29 ഗോളുകൾ ഡാക്ക നേടിയിരുന്നു. 20 മില്യൺ ഡോളർ ആകും ഡാകയുടെ ട്രാൻസ്ഫർ തുക.

Exit mobile version