എഫ് സി ഗോവൻ നിരയിൽ ഇനി ഒരു മലയാളിയും, യുവതാരം ക്രിസ്റ്റി ഡേവിസ് ഗോവയിൽ

ലൊബേരയുടെ അറ്റാക്കിങ്ങ് ഫുട്ബോൾ ശൈലിയാൽ ഏവരെയും ഞെട്ടിക്കുന്ന എഫ് സി ഗോവയുടെ നിരയിൽ ഇനി ഒരു മലയാളി താരവും ഉണ്ടാകും. ഈ കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരള ടീമിൽ ഉണ്ടായിരുന്ന യുവതാരം ക്രിസ്റ്റി ഡേവിസാണ് എഫ് സി ഗോവയുമായി ഇന്ന് കരാറിൽ ഒപ്പിട്ടിരിക്കുന്നത്‌. ഫോർവേഡായ താരം ഗോവൻ അറ്റാക്കിന് മുതൽകൂട്ടാകും എന്നാണ് കരുതുന്നത്.

കേരളത്തിലെ മികച്ച യുവ ടാലന്റുകളിൽ ഒന്നായാണ് ക്രിസ്റ്റിയെ കണക്കാക്കുന്നത്. ചാലക്കുടി സ്വദേശിയായ ക്രിസ്റ്റി കേരള വർമ്മ കോളേജിനായി നടത്തിയ പ്രകടനങ്ങളിലൂടെയാണ് ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. കഴിഞ്ഞ ഗോൾ ടൂർണമെന്റിൽ കേരള വർമ്മയ്ക്കായി കളിച്ച ക്രിസ്റ്റി ആ ടൂർണമെന്റിൽ ടോപ്പ് സ്കോററും മികച്ച താരവുമായിരുന്നു.


ഇത്തവണത്തെ കേരള പ്രീമിയർ ലീഗിൽ എഫ് സി കേരള ജേഴ്സിയിലും ക്രിസ്റ്റി ഉണ്ടായിരുന്നു. മുമ്പ് കോഴിക്കോട് യൂണിവേഴ്സിറ്റി ടീമിന്റെയും ഭാഗമായിട്ടുണ്ട് ഈ യുവതാരം. ക്രിസ്റ്റിയുടെ ദേശീയ തലത്തിലുള്ള ആദ്യ ക്ലബാകും എഫ് സി ഗോവ. 19കാരനായ ക്രിസ്റ്റി ആദ്യം റിസേർവ് ടീമിലാകും കളിക്കുക. പ്രീസീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത് പരിശീലകൻ ലൊബേറയുടെ ഇഷ്ടം നേടലാകും ക്രിസ്റ്റിയുടെ ആദ്യ ലക്ഷ്യം.

Previous articleപ്രീസീസണിൽ ബാഴ്സലോണക്ക് എതിരെ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ നാപോളി
Next articleഅവസാനം വരെ നില്‍ക്കുവാനായത് ഗുണം ചെയ്തു, ബാറ്റിംഗ് ദുഷ്കരമായ വിക്കറ്റായിരുന്നു