നെയ്മറിനു വേണ്ടി പി എസ് ജിയിലേക്ക് പോകില്ല, കൗട്ടീനോ ഇനി ബയേണിൽ!!

ബാഴ്സലോണയുടെ കൗട്ടീനോയെ നെയ്മറിന് പകരം പി എസ് ജിക്ക് കൊടുക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി. പി എസ് ജിയിലേക്ക് പോകാൻ താല്പര്യമില്ല എന്ന് ബാഴ്സലോണയെ അറിയിച്ച കൗട്ടീനോ ഇനി ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിൽ കളിക്കും. ഈ നീക്കത്തിൻ ബയേണുമായി കരാർ ധാരണയായതായി ബാഴ്സലോണ മാനേജ്മെന്റ് അറിയിച്ചു.

ലോൺ അടിസ്ഥാനത്തിലാണ് ബാഴ്സലോണ കൗട്ടീനോയെ ബയേൺ മ്യൂണിച്ചിന് നൽകുന്നത്‌‌ ഒരു വർഷത്തിന് ശേഷം കൗട്ടീനോയെ വാങ്ങാൻ ബയേണ് പറ്റും. ഒരു സീസൺ മുമ്പ് വൻ തുകയ്ക്ക് ലിവർപൂളിൽ നിന്ന് ബാഴ്സലോണയിൽ എത്തിയ കൗട്ടീനോയ്ക്ക് ബാഴ്സലോണയിൽ തന്റെ മികവിൽ എത്താൻ ആയിരുന്നില്ല. ആരാധകരുടെ തുടർ വിമർശനങ്ങളും കൗട്ടീനോയെ ബാഴ്സലോണയിൽ അലോസരപ്പെടുത്തിയിരുന്നു‌.

അവസാന കുറച്ച് ആഴ്ചകളായി തന്നെ പി എസ് ജിയിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ ക്ലബ് നടത്തിയതോടെയാണ് എന്തായാലും ബാഴ്സ വിടാമെന്ന് കൗട്ടീനോ തീരുമാനിച്ചത്. ബയേണിൽ തന്റെ ഫോമിലേക്ക് തിരിച്ചുവരാൻ ആകുമെന്ന പ്രതീക്ഷയിലാണ് കൗട്ടീനോ ജർമ്മനിയിലേക്ക് പോകുന്നത്. ഇരു ക്ലബുകളും ഉടൻ തന്നെ ഈ നീക്കം ഔദ്യോഗികമായി പ്രഖ്യാപിക്കും.

Previous articleവിന്‍ഡീസ് ബാറ്റ്സ്മാന്മാരെ സഹായിക്കാന്‍ ലാറയും സര്‍വനും
Next articleരവി ശാസ്ത്രിയെ നിയമിച്ചത് കോഹ്ലിയുടെ അഭിപ്രായം എടുത്തല്ല എന്ന് കപിൽ ദേവ്