ഫിലിപ്പ് കുട്ടീഞ്ഞോക്ക് ലിവർപൂളിൽ പുതിയ കരാർ

കുട്ടീഞ്ഞോക്ക് ലിവർപൂളിൽ പുതിയ കരാർ

ബ്രസീലിയൻ ഇന്റർനാഷണൽ ലിവർപൂൾ മധ്യനിര താരം ഫിലിപ്പ് കുട്ടീഞ്ഞോയുടെ കരാർ ലിവർപൂൾ പുതുക്കി. ക്ളോപ്പിന്റെ കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടീഞ്ഞോ ലിവേർപൂളിനു വേണ്ടി 163 മത്സരങ്ങളിൽനിന്നു 34 ഗോളുകൾ നേടിയിട്ടുണ്ട്. 2013ൽ ഇന്റർ മിലാനിൽ നിന്നാണ് കുട്ടീഞ്ഞോയെ ലിവർപൂൾ വാങ്ങിയത്. പുതിയ കരാർ പ്രകാരം കുട്ടീഞ്ഞോ ലിവർപൂളിൽ 2022 വരെ ഉണ്ടാവും. ബാഴ്‌സിലോണയും റയൽ മാഡ്രിഡും കുകുട്ടീഞ്ഞോയെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു.

 

എവ്ര മാർസെയിലിലേക്ക്

ഫ്രഞ്ച് ഇന്റർനാഷണൽ യുവന്റസ് പ്രതിരോധനിര താരം പട്രൈസ് എവ്ര ഫ്രഞ്ച് ക്ലബ് മാർസെയിലിലേക്ക് എത്തി. യുവെന്റ്‌സിനു വേണ്ടി 52 മത്സരങ്ങൾ എവ്ര കളിച്ചിട്ടുണ്ട്. 2014 ൽ മാഞ്ചസ്റ്റർ യുണൈറ്റഡില്നിന്നാണ് യുവന്റസ് എവ്രയെ സൈൻ ചെയ്തത്.