Img 20220105 202729

കൗട്ടീനോ ബാഴ്സലോണ വിടുന്നു, ജെറാഡിനൊപ്പം ചേരാൻ ആസ്റ്റൺ വില്ലയിലേക്ക്

ബാഴ്സലോണയിൽ വലിയ പരാജയം ആയ കൗട്ടീനോ അവസാനം ബാഴ്സലോണ വിടുന്നു. താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലയിലേക്ക് എത്തും എന്നാണ് സൂചനകൾ. ലോൺ അടിസ്ഥാനത്തിൽ ആണ് ആസ്റ്റൺ വില്ല കൗട്ടീനോയെ എത്തിക്കുന്നത്. മുമ്പ് ലിവർപൂളിൽ കൗട്ടീനോക്ക് ഒരുമിച്ച് കളിച്ച ജെറാഡാണ് ഇപ്പോൾ ആസ്റ്റൺ വില്ലയുടെ പരിശീലകൻ. ഇത് താരത്തിന്റെ പ്രീമിയർ ലീഗിലേക്കുള്ള വരവിനെ സ്വാധീനിക്കുന്നുണ്ട്. കൗട്ടീനോ വന്നാൽ അത് ആസ്റ്റൺ വില്ലക്ക് വലിയ ഊർജ്ജമാകും.

ബാഴ്സലോണക്ക് ആകട്ടെ കൗട്ടീനോയെ ലോണിൽ അയക്കാൻ ആയാൽ ഫെറാൻ ടോറസിനെ രജിസ്റ്റർ ചെയ്യാനും ആകും. ഈ ലോൺ നീക്കം പെട്ടെന്ന് തന്നെ നടന്നേക്കും. നേരത്തെ തന്നെ കൗട്ടീനോയുടെ ബാഴ്സലോണയിലെ ഭാവി അനിശ്ചിതാവസ്ഥയിൽ ആയിരുന്നു. കോമാൻ ക്ലബ് വിട്ടതോടെ കൗട്ടീനോയുടെ ബാഴ്സലോണയിലെ അവസാന സാധ്യതയും അവസാനിച്ചിരുന്നു.

Exit mobile version